തീക്കോയി ഡിസിഎംആർ സ്കൂളിൽ ബാൻഡ് പ്രാക്ടീസ് ആരംഭിച്ചു. നവംബർ 1 മുതൽ ഉഷ ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബാൻഡ് പ്രാക്ടീസിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ സി. ജസ്സി അഗസ്റ്റിൻ നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽ 23 കുട്ടികളാണ് പരിശിലനം നേടുന്നത്.
കുട്ടികളുടെ മാനസീകവും ബൗദ്ധീകവുമായ ഉന്നമനത്തിനു വേണ്ടിയാണ് തീക്കോയി ഡിസിഎംആർ സ്കൂളിൽ ഇത്തരത്തിലുളള വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. സി. സുജ, സി. ബ്ലസ്സി, സി. ആനി, മിസ്സ്. ജോളി തുടങ്ങിയവർ നേതൃത്വം നൽകി.
1989 -ൽ ആരംഭിച്ച ദീപ്തി ഡിസിഎംആർ സ്കൂൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് പ്രവർത്തിച്ചു വരുന്നത്.
